About
അതിരുദ്ര മഹായജ്ഞം
ലോകം മുഴുവൻ ദൈവത്തിനധീനമാണ് ആ ദൈവമാകട്ടെ മന്ത്രങ്ങൾക്കധീനവും എന്ന ആപ്‌ത വാക്യം മന്ത്രങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിത്തരുന്നു
അനാദികാലം മുതൽക്കെ നാദ പ്രപഞ്ചത്തിൻ്റെ ഈ പ്രത്യേകത മനസ്സിലാക്കിയ ഋഷിവര്യന്മാർ നിരന്തര മായി നടത്തിയ ധ്യാന - മനനങ്ങളുടെ അനന്തരഫലമായാണ് ദേവമന്ത്രങ്ങൾ നമുക്ക് ലഭിച്ചത് അവയുടെ ശക്തി നമുക്ക് കണക്കാക്കാവുന്നതിലും എത്രയോ അപ്പുറത്താണെന്നേ പറയാൻ സാധിക്കുകയുള്ളൂ
ഇത്തരം വേദമന്ത്രങ്ങളിൽ അത്യുത്തമമെന്ന് വിശേഷിക്കപ്പെടുന്ന മഹാമന്ത്രമത്രെ 'ശ്രീരുദ്രം' വേദശാഖയായ കൃഷ്‌ണ യജുർവ്വേദ തൈത്തരീയ സംഹിതയിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സുപ്രധാനമായ മഹാമന്ത്രമാണ് ശ്രീരുദ്രം. ഇതിൽ പതിനൊന്ന് 'അനുവാക' ങ്ങളാണുള്ളത് ആകെ ഇരുപത്തി ഏഴ് 'പഞ്ചാതി' കളും ഏകദേശം അമ്പത് പദങ്ങളടങ്ങിയ മന്ത്രരാശിയാണ് ഒരു 'പഞ്ചാതി' എന്നറിയപ്പെടുന്നത്